കൊല്ലം: മന്ത്രി കെ.എൻ.ബാലഗോപാലിനെ വെല്ലുവിളിച്ച് മുൻ എംഎൽഎ അയിഷ പോറ്റി. കൊട്ടാരക്കര എംഎൽഎകൂടിയായ ധനമന്ത്രി കെ.എൻ.ബാലഗോപാൽ മണ്ഡലത്തിൽ എന്ത് വികസനമാണ് നടത്തിയത്.
ജനപ്രതിനിധിയായി ഇരുന്ന് ഫ്ലക്സ് വച്ച് പ്രസംഗങ്ങൾ നടത്തിയാൽ പോരാ. പകരം ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും അയിഷ പോറ്റി പറഞ്ഞു. കൊട്ടാരക്കരയിൽ കോൺഗ്രസ് സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അവര്‍.
മുൻ സിപിഎം നേതാവായിരുന്ന അയിഷ പോറ്റി അടിത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്. അടുത്ത തെരഞ്ഞെടുപ്പിൽ കൊട്ടാരക്കരയില്‍ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി അയിഷ പോറ്റി മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.